logo

ഓരോ ഡൽഹിക്കാരനും കേരളീയർക്കൊപ്പം നിൽക്കുക; കേരളത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ പത്രപ്പരസ്യം

Delhi Bureau | Updated on:   Aug  19,  2018  11:49 am

കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ഓൺലൈൻ ലിങ്കും അക്കൗണ്ട് വിവരങ്ങളും പരസ്യത്തിൽ പ്രാധാന്യത്തോടെ ചേർത്തിട്ടുണ്ട്.

ന്യൂഡൽഹി: ഓരോ ഡൽഹിക്കാരനും പ്രളയം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പത്രപരസ്യം. കേരളം പ്രളയക്കെടുതിയോട് പൊറുത്തുകയാണെന്നും കേരളത്തിലെ സഹോദരീസഹോദരന്മാർക്കു വേണ്ടി എല്ലാവരോടും സംഭാവന ചെയ്യാൻ അഭ്യർത്ഥിക്കുന്നുവെന്ന കെജ്‌രിവാളിന്റെ വാക്കുകളും പരസ്യത്തിലുണ്ട്. ഡൽഹിയിലെ പ്രധാന ദിനപത്രങ്ങളിലെല്ലാം ഈ പരസ്യമുണ്ട്.

കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ഓൺലൈൻ ലിങ്കും അക്കൗണ്ട് വിവരങ്ങളും പരസ്യത്തിൽ പ്രാധാന്യത്തോടെ ചേർത്തിട്ടുണ്ട്. പുതിയ വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, പുതപ്പുകൾ എന്നിവ ഡൽഹി സർക്കാർ വഴി കേരളത്തിലെത്തിക്കും. ഇതിനായി എല്ലാ എസ്‌ഡിഎം ഓഫീസുകളും ശേഖരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുമെന്നും പരസ്യത്തിൽ പറയുന്നു.

കേരളത്തെ സഹായിക്കരുതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്നും വ്യാപകമായ വിദ്വേഷപ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് അരവിന്ദ് കെജ്‌രിവാൾ പത്രപരസ്യവുമായി ജനങ്ങൾക്കിടയിലേക്ക് വരുന്നത്. ഡൽഹി സർക്കാർ പ്രഖ്യാപിച്ച പത്ത് കോടിയുടെ സാമ്പത്തിക സഹായത്തിനു പുറമെ എല്ലാ ആംആദ്മി ജനപ്രതിനിധികളോടും ഒരു മാസത്തെ ശമ്പളം കേരളത്തിന് നൽകാൻ കെജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top