logo
Breaking News

രാജ്യത്തെ മുഴുവൻ കോൺഗ്രസ്സ് എംഎൽഎമാരും എംപിമാരും ഒരുമാസത്തെ ശമ്പളം കേരളത്തിന് നൽകണമെന്ന് രാഹുൽ ഗാന്ധി

Delhi Bureau | Updated on:   Aug  18,  2018  03:39 pm

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണമെന്നാണ് രാഹുലിന്റെ നിർദേശം

ഇന്ത്യയിലെ മുഴുവൻ സംസ്‌ഥാനങ്ങളിലെയും കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഒരു മാസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിർദ്ദേശം നൽകി.

നേരത്തെ ആം ആദ്മി പാർട്ടിയുടെ എല്ലാ എംഎൽഎമാരും എംപിമാരും മന്ത്രമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു.

കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും സംഭാവന ചെയ്യരുതെന്ന വിദ്വേഷ പ്രചാരണം ദേശീയ തലത്തിൽ നടക്കവെയാണ് കൂടുതൽ ആളുകൾ സഹായവുമായി മുന്നോട്ടു വരുന്നത്.

add image

Latest


add image
add image
add image
add image
Top