logo

നാടിന് കൈത്താങ്ങായ്‌ പ്രവാസികളും; 'കല കുവൈറ്റ്‌‌' ആദ്യഘട്ട സഹായമായി 10 ലക്ഷം രൂപ കൈമാറി

Thiruvananthapuram Bureau | Updated on:   Aug  18,  2018  02:50 pm

കല കുവൈറ്റ്‌ ഈ വർഷത്തെ ഓണാഘോഷം ഉൾപ്പടെ ഒഴിവാക്കിയാണ് കേരളത്തെ സഹായിക്കാൻ ഫണ്ട് കണ്ടെത്തിയത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കല കുവൈറ്റിന്റെ ആദ്യ ഘട്ട സഹായമായ 10 ലക്ഷം രൂപ ‌ കൈമാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി എം.വി.ജയരാജന്, കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം ജെ സജി, കല ട്രസ്റ്റ്‌ അംഗം റോയ്‌ നെൽസൺ എന്നിവരാണ് തുക കൈമാറിയത്.

കല കുവൈറ്റ്‌ ഈ വർഷത്തെ ഓണാഘോഷം ഉൾപ്പടെ ഒഴിവാക്കിയാണ് കേരളത്തെ സഹായിക്കാൻ ഫണ്ട് കണ്ടെത്തിയത്. സംഘടനയുടെ പ്രവർത്തകർ ഗൃഹസന്ദർശനമുൾപ്പടെ നടത്തിയാണ് തുക സ്വരൂപിക്കുന്നത്. കുവൈറ്റിന്റെ നാല് മേഖലകളിലായ്‌ ഫണ്ട്‌ ശേഖരണം ‌ തുടരുകയാണ്. കുവൈറ്റ്‌ പൊതുസമൂഹം അനുഭാവപൂർവ്വമായ സമീപനമാണ് ഫണ്ട്‌ ശേഖരണത്തോട്‌ പുലർത്തുന്നതെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കുന്നു.

add image

Latest


add image
add image
add image
add image
Top