logo

2000 കോടി രൂപയുടെ അടിയന്തിരസഹായം ചോദിച്ച് കേരളം; 500 കോടി അനുവദിച്ച് പ്രധാനമന്ത്രി

Thiruvananthapuram Bureau | Updated on:   Aug  18,  2018  11:49 am

ദുരന്ത സ്ഥലങ്ങളിൽ പ്രധാനമന്ത്രി ആകാശ നിരീക്ഷണം നടത്തി.

തിരുവനന്തപുരം: പ്രളയദുരന്തത്തിൽ പെട്ട കേരളത്തിന് അടിയന്തര സഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ ഇടക്കാല സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. അടിയന്തരമായി 2000 കോടി രൂപയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍, വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ഥ നഷ്ടം കണക്കാക്കാന്‍ പറ്റൂ.

ദുരന്ത സ്ഥലങ്ങളിൽ പ്രധാനമന്ത്രി ആകാശ നിരീക്ഷണം നടത്തി. ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ പ്രധാനമന്ത്രിയെ ഹെലികോപ്റ്ററിൽ അനുഗമിച്ചു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക്​ ​നഷ്​ടപരിഹാരമായി രണ്ട്​ ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക്​ 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.



add image

Latest


add image
add image
add image
add image
Top