logo

കേരളത്തിന് കൂടുതൽ കേന്ദ്ര സഹായം; 2.9 ലക്ഷം ലിറ്ററിന്റെ കുടിവെള്ളത്തീവണ്ടി; കൊച്ചി നേവൽ സ്ട്രിപ്പ് വിമാനത്താവളം തുറന്നുകൊടുക്കുന്നു

Delhi Bureau | Updated on:   Aug  17,  2018  02:20 pm

മൊബൈൽ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ വി- സാറ്റ് കമ്മ്യൂണിക്കേഷൻ ഉപയോഗിക്കാൻ കമ്മിറ്റി കേരളത്തിന് നിർദ്ദേശം നൽകി.

ന്യൂഡൽഹി: കേരളത്തിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി കൂടുതൽ സന്നാഹങ്ങൾ അനുവദിക്കാൻ കേന്ദ്ര ക്രൈസിസ് മാനേജമെന്റ് കമ്മിറ്റി തീരുമാനം. കൊച്ചി നേവൽ സ്ട്രിപ്പ് വിമാനത്താവളം സ്വകാര്യ വിമാന കമ്പനികൾക്ക് ഉപയോഗിക്കാനായി തുറാനുകൊടുക്കാനും തീരുമാനമായിട്ടുണ്ട്. 2.9 ലക്ഷം ലിറ്റർ കുടിവെള്ളവുമായി റെയിൽവേയുടെ പ്രത്യേക തീവണ്ടി നാളെ കായംകുളത്ത് എത്തും.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് സേനകൾക്കും , ദേശീയദുരന്ത നിവാരണ സേനക്കും, കോസ്റ്റ് ഗാർഡിനുമാണ് കൂടുതൽ സന്നാഹങ്ങൾ നൽകുക. മൊബൈൽ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ വി- സാറ്റ് കമ്മ്യൂണിക്കേഷൻ ഉപയോഗിക്കാൻ കമ്മിറ്റി കേരളത്തിന് നിർദ്ദേശം നൽകി.

ഇതിനകം 339 യന്ത്ര ബോട്ടുകൾ നൽകി, 2800 ലൈഫ് ജാക്കറ്റുകളും, 72 മോട്ടോർ ബോട്ടുകളും 5000 ലൈഫ് ജാക്കറ്റുകളും നൽകിവരുന്നുണ്ട്. സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്സി എന്നിവയുടെ പക്കലുള്ള അധിക ബോട്ടുകൾ രക്ഷാ പ്രവർത്തനത്തിന് അനുവദിക്കണം. ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ഹെലികോപ്റ്ററുകൾ, റെയിൻ കോട്ടുകൾ, ടവർ ലൈറ്റുകൾ എന്നിവ നൽകണമെന്നും കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനായി കമ്മിറ്റി നാളെയും യോഗം ചേരും.

add image

Latest


add image
add image
add image
add image
Top