logo

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാൻ തീരുമാനം; കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു

Delhi Bureau | Updated on:   Aug  17,  2018  01:29 pm

139 അടിയാക്കണമോ എന്നും സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനം.

ന്യൂ ഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്ന് കുറക്കാൻ തീരുമാനം ഘട്ടം ഘട്ടമായി ജലനിരപ്പ് കുറയ്ക്കും. എത്ര കുറയ്ക്കണമെന്ന് സാഹചര്യം നോക്കി തീരുമാനം എടുക്കും. 139 അടിയാക്കണമോ എന്നും സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനം. ദുരന്ത നിവാരണ സമിതിയുടെയും ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. തീരുമാനം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കേന്ദ്ര സമിതിയുടെ തീരുമാനങ്ങൾ കർശനമായി പാലിക്കാൻ തമിഴ്നാടിന് സുപ്രീം കോടതി നിർദ്ദേശം. പുനരധിവാസത്തിനുള്ള അടിയന്തര നടപടികളുമായി കേരളം മുന്നോട്ട് പോകണം. ഇതുമായി ബന്ധപ്പെട്ട ഇതുവരെ = സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിർദ്ദേശം. നൽകി

add image

Latest


add image
add image
add image
add image
Top