logo

തനിക്ക് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് ഹനാൻ

Thiruvananthapuram Bureau | Updated on:   Aug  17,  2018  11:03 am

"പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി മുന്‍പ് അവര്‍ സ്‌നേഹത്തോടെ എനിക്ക് തന്ന പണം ഞാന്‍ തിരികെ നല്‍കുന്നു"

തിരുവനന്തപുരം: തനിക്ക് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനയായി നല്‍കുമെന്ന് മീൻവില്പന നടത്തിയതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ അക്രമം നേരിട്ട ഹനാന്‍.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി മുന്‍പ് അവര്‍ സ്‌നേഹത്തോടെ എനിക്ക് തന്ന പണം ഞാന്‍ തിരികെ നല്‍കുന്നുവെന്നാണ് ഹാനന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെകുറിച്ച് ഹനാൻ പറഞ്ഞിരിക്കുന്നത്.

പണം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിേലക്ക് കൈമാറുമെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. കോതമംഗലത്ത് ഹനാന്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top