logo

പന്തളത്ത് വന്‍തോതില്‍ വെള്ളപ്പൊക്കം

News Desk | Updated on:   Aug  17,  2018  10:08 am

പുലര്‍ച്ചയോടെയാണ് പന്തളം നഗരത്തില്‍പെട്ടെന്ന് വെള്ളം കയറിത്തുടങ്ങിയത്

പന്തളം: അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയതോടെ പന്തളത്ത് വന്‍തോതില്‍ വെള്ളപ്പൊക്കം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. വെള്ളത്തിന്റെ ശക്തമായ ഒഴുക്കുകാരണം എംസി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബോട്ടുകളും മറ്റു സഹായങ്ങളും എത്തിക്കുന്നതിന് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പുലര്‍ച്ചയോടെയാണ് പന്തളം നഗരത്തില്‍പെട്ടെന്ന് വെള്ളം കയറിത്തുടങ്ങിയത്. ഇന്നലെ രാത്രിവരെ ഈ പ്രദേശങ്ങളിൽ വെള്ളം ഉയർന്നിരുന്നില്ല .. പുഴയ്ക്കു സമാനമായ രീതിയില്‍ ശക്തമായ ഒഴുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്. നിരവധി പേര്‍ വീടുകളില്‍ അകപ്പെട്ടിട്ടുണ്ട്. കടകള്‍ തുറക്കാനാകുന്നില്ല. റോഡുകള്‍ പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

add image

Latest


add image
add image
add image
add image
Top