logo

അടൽ ബിഹാരി വാജ്‌പേയി ഇനി ഓർമ

Delhi Bureau | Updated on:   Aug  16,  2018  06:11 pm

ഡ​ൽ​ഹി​ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ന്യൂഡൽഹി: മുൻപ്രധാനമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ്‌പേയി അന്തരിച്ചു. 94 വയസ്സായിരുന്നു. ഡ​ൽ​ഹി​ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് വാജ്‌പേയിയുടെ ജീവൻ നിലനിർത്തിവന്നിരുന്നത്. മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ തു​ട​ർ​ന്ന് ജൂൺ 11നാണ് വാജ്​പേയിയെ എ​യിം​സിൽ പ്രവേശിപ്പിച്ചത്​. വാജ്‌പേയിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ പ്രധാനമന്ത്രിയും വിവിധ മൈഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന നേതാക്കളും എയിംസിൽ സന്ദർശനം നടത്തിയിരുന്നു.

ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കുടിയേറിയ ഒരു ഇടത്തരം ബ്രാഹ്മണകുടുംബത്തിൽ കൃഷ്ണ ദേവി - കൃഷ്ണ ബിഹാരി വാജ്‌പേയി ദമ്പതികളുടെ മകനായി 1924 ഡിസംബർ 25നാണ്‌ വാജ്‌പേയിയുടെ ജനനം. ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ നിന്ന് സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും കാൺപൂർ ഡി.എ.വി. കോളേജിൽ (ദയാനന്ദ് ആൻഗ്ലോ വൈദിക് മഹാവിദ്യാലയം) നിന്ന് രാഷ്ട്രതന്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി.

1942 ലെ ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ച വാജ്‌പേയി സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. 1951ൽ ഭാരതീയ ജന സംഘത്തിന്റെയും പിന്നീട് 1977-80 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 1979ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭ രാജിവെച്ചപ്പോൾ മറ്റു ചില നേതാക്കൾക്കൊപ്പം ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ സംഘടന ഉണ്ടാക്കി. 1980-86 കാലയളവിൽ അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റായിരുന്നു

1957-ലെ രണ്ടാം ലോകസഭ മുതലിങ്ങോട്ട്‌ ഒൻപതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ആദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് വാജ്‌പേയിക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ്. പാർലിമെന്റിലെ പല സമിതികളിലും അദ്ദേഹം അംഗമായിരുന്നു.

1977-ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭയിൽ വാജ്‌പേയി വിദേശകാര്യ മന്ത്രിയായിരുന്നു.

പ്രഭാഷകനെന്ന നിലയിലും കവിയായും പ്രശസ്തി നേടി. 2005 ഡിസംബറിൽ മുംബൈയിൽ നടന്ന റാലിയിൽ വെച്ച് വാജ്‌പേയി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു 2009 മുതൽ വിവിധ അസുഖങ്ങളുടെ പിടിയിലായിരുന്നു അദ്ദേഹം.

add image

Latest


add image
add image
add image
add image
Top