logo

കേരളത്തിന് സുപ്രീം കോടതി ബാർ അസോസിയേഷന്റെ 30 ലക്ഷം രൂപയുടെ അടിയന്തിര ധനസഹായം; 2 കോടി രൂപ പിരിച്ചു നൽകാനും തീരുമാനം

Delhi Bureau | Updated on:   Aug  16,  2018  03:25 pm

മലയാളി അഭിഭാഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് അസോസോയേഷന്റെ നടപടി.

ന്യൂഡൽഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസമായി 30 ലക്ഷം രൂപ അടിയന്തരമായി നൽകാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ തീരുമാനം. മലയാളി അഭിഭാഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് അസോസോയേഷന്റെ നടപടി. ഇതിനു പുറമെ രണ്ടു കോടിയോളം രൂപ പിരിച്ചു നൽകാൻ ശ്രമം നടത്താനും ബാർ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകണമെന്ന കേരളത്തിന്റെ ഭരണ - പ്രതിപക്ഷ ഭീദമന്യേയുള്ള ആവശ്യത്തോട് അനുകൂലമായ പ്രതികരണമാണ് രാജ്യമൊട്ടുക്കും ഉണ്ടാവുന്നത്. കേരളത്തെ സഹായിക്കരുത് എന്നതടക്കമുള്ള വിദ്വേഷപ്രചാരണങ്ങൾ തള്ളിക്കളഞ്ഞാണ് സഹായവാഗ്‌ദാനങ്ങൾ എത്തുന്നത്.

add image

Latest


add image
add image
add image
add image
Top