logo

അമ്പായത്തോട് ഉരുൾപൊട്ടലിൽ മലയടിവാരം തകർന്നു; ആളപായമില്ല

Malabar Bureau | Updated on:   Aug  16,  2018  02:46 pm

ജില്ലയിലെ എല്ലാ പുഴകളും കരകവിഞ്ഞൊഴുകുകയാണ്

ന്യൂഡൽഹി: കണ്ണൂർ കൊട്ടിയൂരിൽ അമ്പായത്തോട് ഉണ്ടായ വൻ ഉരുൾപൊട്ടലിൽ ഒരു മലയടിവാരമപ്പാടെ തകർന്നു. ആളപായമില്ല. കണ്ണവം വനമേഖലയിലും ഉരുൾപൊട്ടലുണ്ടായി. കിഴക്കൻ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു.

വളപട്ടണം, അഞ്ചരക്കണ്ടി, കുപ്പം, ബാവലി, ചീങ്കണ്ണിപ്പുഴ, കാഞ്ഞിരപ്പുഴ തുടങ്ങി ജില്ലയിലെ എല്ലാ പുഴകളും കരകവിഞ്ഞൊഴുകുകയാണ്. പുഴയോരപ്രദേശങ്ങൾ ഉൾപ്പെടെ പലമേഖലകളും വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ നിന്നും ഉരുൾപ്പൊട്ടലുണ്ടായ സ്ഥലങ്ങളിൽ നിന്നും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. പതിമൂന്നു ക്യാമ്പുകളിലായി ആയിരത്തിലൊരുന്നൂറിൽ അധികം ആളുകളാണ് ഇപ്പോഴുള്ളത്.

add image

Latest


add image
add image
add image
add image
Top