logo

വാജ്‌പേയിയുടെ വീട്ടിലേക്കുള്ള വഴികൾ അടച്ചു; കൃഷ്ണമേനോൻ മാർഗിൽ കനത്ത സുരക്ഷ

Delhi Bureau | Updated on:   Aug  16,  2018  12:22 pm

ബിജെപി പാർട്ടിയോഗങ്ങൾ, പൊതുപരിപാടികൾ എന്നിവ മാറ്റിവച്ചു.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്​പേയിയുടെ വീട്ടിലേക്കും കൃഷ്ണമേനോൻ മാർഗിലേക്കും എത്തുന്ന എല്ലാ വഴികളും ഡൽഹി പൊലീസ് അടച്ചു. കൃഷ്ണമേനോൻ മാർഗിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 94കാരനായ വാജ്‌പേയിയുടെ ആരോഗ്യനില എയിംസിൽ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണിത്.

ബിജെപി പാർട്ടിയോഗങ്ങൾ, പൊതുപരിപാടികൾ എന്നിവ മാറ്റിവച്ചു. ആഗസ്ത് ഇരുപതാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കേണ്ട ഉപപ്രധാനമന്ത്രി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശനന ചടങ്ങും മാറ്റി വച്ചിട്ടുണ്ട്.

വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെടാനായി പാർട്ടി പ്രവർത്തകരുടെ നേതൃത്തത്തിൽ പ്രാർത്ഥനകളും പൂജകളും നടന്നു വരികയാണ്. പ്രധാനമന്ത്രി മോഡി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നീ മുതിർന്ന നേതാക്കൾ എയിംസിൽ എത്തി വാജ്‌പേയിയെ സന്ദർശിച്ചു. ഇപ്പോഴും വിവിധ നേതാക്കൾ എയിംസിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

ഡ​ൽ​ഹി​ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് വാജ്‌പേയിയുടെ ജീവൻ നിലനിർത്തുന്നത്. മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ തു​ട​ർ​ന്ന് ജൂൺ 11നാണ് വാജ്​പേയിയെ എ​യിം​സിൽ പ്രവേശിപ്പിച്ചത്​. എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ൺ​ദീ​പ് ഗു​ലേ​റി​യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലുള്ള സംഘമാണ് അദ്ദേഹത്തെ ചി​കി​ത്സി​ക്കു​ന്ന​ത്.

add image

Latest


add image
add image
add image
add image
Top