logo

വാജ്‌പേയിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി എയിംസ്; ബിജെപി പരിപാടികളെല്ലാം മാറ്റിവച്ചു

Delhi Bureau | Updated on:   Aug  16,  2018  11:34 am

ആഗസ്ത് ഇരുപതാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കേണ്ട ഉപപ്രധാനമന്ത്രി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശനന ചടങ്ങും മാറ്റി വച്ചിട്ടുണ്ട്.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്​പേയിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി എയിംസ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. 94കാരനായ ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് എയിംസ് പുറത്തിറക്കിയ പത്രക്കുറിപ്പ് സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ ബിജെപി പരിപാടികളെല്ലാം മാറ്റിവച്ചു. പാർട്ടിയോഗങ്ങൾ, പൊതുപരിപാടികൾ എന്നിവയാണ് മാറ്റിവച്ചിരിക്കുകയാണ്. ആഗസ്ത് ഇരുപതാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കേണ്ട ഉപപ്രധാനമന്ത്രി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശനന ചടങ്ങും മാറ്റി വച്ചിട്ടുണ്ട്.

വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെടാനായി പാർട്ടി പ്രവർത്തകരുടെ നേതൃത്തത്തിൽ പ്രാർത്ഥനകളും പൂജകളും നടന്നു വരികയാണ്. പ്രധാനമന്ത്രി മോഡി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നീ മുതിർന്ന നേതാക്കൾ എയിംസിൽ എത്തി വാജ്‌പേയിയെ സന്ദർശിച്ചു. ഇപ്പോഴും വിവിധ നേതാക്കൾ എയിംസിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

ഡ​ൽ​ഹി​ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് വാജ്‌പേയിയുടെ ജീവൻ നിലനിർത്തുന്നത്. മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ തു​ട​ർ​ന്ന് ജൂൺ 11നാണ് വാജ്​പേയിയെ എ​യിം​സിൽ പ്രവേശിപ്പിച്ചത്​. എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ൺ​ദീ​പ് ഗു​ലേ​റി​യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലുള്ള സംഘമാണ് അദ്ദേഹത്തെ ചി​കി​ത്സി​ക്കു​ന്ന​ത്.

add image

Latest


add image
add image
add image
add image
Top