logo

വെള്ളം ഉയരുന്നു; രക്ഷാപ്രവർത്തനത്തിനായി പ്രധാനമന്ത്രിയോട് കൂടുതൽ ഹെലികോപ്റ്ററുകൾ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

Thiruvananthapuram Bureau | Updated on:   Aug  16,  2018  10:47 am

മിക്കവീടുകളുടെയും ആദ്യനില വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.

തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ പലപ്രദേശങ്ങളിലും വെള്ളം ക്രമാതീതമായി ഉയരുന്നു. നിലവിലെ സാഹചര്യത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി മോദിയോട് ഫോണിൽ അഭ്യർത്ഥിച്ചു.

പത്തനംതിട്ടയിലും ആലുവയിലും അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മിക്കവീടുകളുടെയും ആദ്യനില വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ ബോട്ടുകളിൽ രക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. നിലവിൽ പത്തനംതിട്ടയിൽ കേന്ദ്രസേന ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാ പ്രവർത്തനം തുടരുകയാണ്.

add image

Latest


add image
add image
add image
add image
Top