logo

പാലക്കാട്ട് ശക്തമായ മഴ തുടരുന്നു; മൂന്നംഗ ആദിവാസി കുടുംബത്തെ കാണാതായി

Malabar Bureau | Updated on:   Aug  16,  2018  10:20 am

ആദിവാസി കോളനി പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.

പാലക്കാട്: ശക്തമായി തുടരുന്ന മഴയിൽ പാലക്കാട്ട് മൂന്നംഗ ആദിവാസി കുടുംബത്തെ കാണാതായി. മണ്ണാർക്കാട് കരടിയോട് കോളനിയിലെ കുടുംബത്തെയാണ് കാണാതായത്. കരടിയോട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. ആദിവാസി കോളനി പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.

പാലക്കാട് ജില്ലയിൽ മഴ അതിശക്തമായി തുടരുകയാണ് കുന്തിപ്പുഴ കരകവിഞ്ഞൊഴുകുന്നു. കുന്തിപ്പുഴ പാലത്തിൽ ചരിത്രത്തിലാദ്യമായി വെള്ളം കയറി. കുന്തിപ്പുഴയോരത്തെ അമ്പതോളം വീടുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു .

അട്ടപ്പാടി ചുരത്തിൽ കനത്ത മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു . നെല്ലിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. പുഴയോരത്തെ നൂറോളം വീടുകൾ വെള്ളത്തിനടിയിലായി. റവന്യൂ വകുപ്പും പോലീസും ഫയർഫോഴ്സും കുടംബങ്ങളെ മാറ്റിപാർപ്പിച്ചുകൊണ്ടിരിക്കുകയാണ്.

add image

Latest


add image
add image
add image
add image
Top