logo

വാജ്‌പേയിക്ക് വേണ്ടി പ്രാർത്ഥനകളോടെ പാർട്ടി പ്രവർത്തകർ; മുതിർന്ന നേതാക്കളുടെ സന്ദർശനം തുടരുന്നു

Delhi Bureau | Updated on:   Aug  16,  2018  10:06 am

ഗ്വാളിയോർ ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ വാജ്‌പേയിക്കുവേണ്ടി അഗ്നിയിൽ ഹവിസ്സ് അർപ്പിച്ച് പ്രാർത്ഥന നടത്തുകയാണ്.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്​പേയിയുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥനകളോടെ പാർട്ടി പ്രവർത്തകർ. ഗ്വാളിയോർ ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെടാനായി രാവിലെ മുതൽ അഗ്നിയിൽ ഹവിസ്സ് അർപ്പിച്ച് പ്രാർത്ഥന നടത്തുകയാണ്.

പ്രധാനമന്ത്രി മോഡി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നീ മുതിർന്ന നേതാക്കൾ എയിംസിൽ എത്തി വാജ്‌പേയിയെ സന്ദർശിച്ചു. ഇപ്പോഴും വിവിധ നേതാക്കൾ എയിംസിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

ഡ​ൽ​ഹി​ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് വാജ്‌പേയിയുടെ ജീവൻ നിലനിർത്തുന്നത്. 94കാരനായ ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. വാജ്​പേയിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നു എയിംസ് അധികൃതർ പുറത്തിറക്കിയ ബുള്ളറ്റിൻ പറയുന്നു.

മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ തു​ട​ർ​ന്ന് ജൂൺ 11നാണ് വാജ്​പേയിയെ എ​യിം​സിൽ പ്രവേശിപ്പിച്ചത്​. എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ൺ​ദീ​പ് ഗു​ലേ​റി​യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലുള്ള സംഘമാണ് അദ്ദേഹത്തെ ചി​കി​ത്സി​ക്കു​ന്ന​ത്.

add image

Latest


add image
add image
add image
add image
Top