logo

വെള്ളം കയറി; കൊച്ചി മെട്രോ സർവീസ് നിർത്തിവച്ചു; ആലുവ, പട്ടാമ്പി വഴിയുള്ള തീവണ്ടി ഗതാഗതം നിലച്ചു

News Desk | Updated on:   Aug  16,  2018  09:46 am

തിരുവനന്തപുരത്തുനിന്നും രാവിലെ പുറപ്പെടേണ്ട ട്രെയിനുകൾ ഇത് വരെ സർവീസ് ആരംഭിച്ചിട്ടില്ല.

എറണാകുളം: ശക്തമായ മഴയിൽ മുട്ടം യാർഡിൽ വെള്ളം കയറിയതോടെ കൊച്ചിയിൽ മെട്രോ സർവീസ്‌ താൽക്കാലികമായി നിർത്തിവെച്ചു. മുറ്റം യാർഡിലാണ് കൊച്ചി മെട്രോയുടെ കൺട്രോൾ റൂം അടക്കം എല്ലാ സാങ്കേതിക വിഭാഗങ്ങളും പ്രവർത്തിക്കുന്നത്.

പെരിയാർ കവിഞ്ഞൊഴുകി റെയിൽപാതയിൽ വെള്ളം കയറിയോടെ ആലുവ വഴിയുള്ള ട്രെയിൽ ഗതാഗതം സ്‌തംഭിച്ചു. ആലുവ ‐ അങ്കമാലി മേഖലയിൽ റെയിൽവേ ട്രാക്കിൽ പലയിടത്തും വെള്ളം കയറിയിരിക്കയാണ്‌. ഇതുവഴിയുള്ള പല ട്രെയിനുകളും റദ്ദാക്കി.

ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞതിനാൽ മലബാറിലേക്കുള്ള ട്രയിൻ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. പേരശന്നൂർ മുതൽ പട്ടാമ്പി വരെ റെയിൽപാളങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ ട്രയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരം ജനശതാബ്ദി തിരൂർ സ്റ്റേഷനിൽ നിർത്തിയിട്ടു. മലബാറിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള വിവിധ ട്രയിനുകൾ താൽകാലികമായി റദ്ദാക്കി. തിരുവനന്തപുരത്തുനിന്നും രാവിലെ പുറപ്പെടേണ്ട ട്രെയിനുകൾ ഇത് വരെ സർവീസ് ആരംഭിച്ചിട്ടില്ല.

add image

Latest


add image
add image
add image
add image
Top