logo

മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ആരോഗ്യ നില അതീവഗുരുതരം

Delhi Bureau | Updated on:   Aug  16,  2018  09:33 am

മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ തു​ട​ർ​ന്ന് ജൂൺ 11നാണ് വാജ്​പേയിയെ എ​യിം​സിൽ പ്രവേശിപ്പിച്ചത്​.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്​പേയിയുടെ ആരോഗ്യനില അതീവ ഗുരുതാരാവസ്ഥയിൽ. ഡ​ൽ​ഹി​ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് വാജ്‌പേയിയുടെ ജീവൻ നിലനിർത്തുന്നത്,

പ്രധാനമന്ത്രി മോഡി, അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നീ മുതിർന്ന നേതാക്കൾ എയിംസിൽ എത്തി വാജ്‌പേയിയെ സന്ദർശിച്ചു. അടുത്ത 24 മണിക്കൂറിൽ വാജ്​പേയിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നു എയിംസ് അധികൃതർ വിശദീകരിക്കുന്നു. 94 വയസ്സുണ്ട് ഇദ്ദേഹത്തിന്.

മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ തു​ട​ർ​ന്ന് ജൂൺ 11നാണ് വാജ്​പേയിയെ എ​യിം​സിൽ പ്രവേശിപ്പിച്ചത്​. എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ൺ​ദീ​പ് ഗു​ലേ​റി​യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലുള്ള സംഘമാണ് അദ്ദേഹത്തെ ചി​കി​ത്സി​ക്കു​ന്ന​ത്.

add image

Latest


add image
add image
add image
add image
Top