logo

മഴ തുടരുന്നു; വിവിധയിടങ്ങളിൽ ഉരുൾ പൊട്ടി; ഇന്ന് ആറ് മരണം

Thiruvananthapuram Bureau | Updated on:   Aug  16,  2018  09:03 am

പാലക്കാട്​ നെൻമാറ​, തൃശൂർ പൂമല, കേഴിക്കോട്​ കൂടരഞ്ഞി കൂമ്പാറ, കക്കാടംപൊയിൽ, തോട്ടുമുക്കം, എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരിൽ നാലിടത്തും തിരുവനന്തപുരം കരടിയോട്ടിൽ രണ്ടിടത്തുമാണ്​ ഉരുൾപൊട്ടിയതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലുടനീളം മഴ ശക്തമായി തുടരുന്നു. വിവിധയിടങ്ങളിൽ ഉരുൾപൊട്ടിയാതായി റിപ്പോർട്ടുകളുണ്ട്. ഇന്ന്​ മാത്രം ആറുമരണമാണ് റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്​ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

പാലക്കാട്​ നെൻമാറ​, തൃശൂർ പൂമല, കേഴിക്കോട്​ കൂടരഞ്ഞി കൂമ്പാറ, കക്കാടംപൊയിൽ, തോട്ടുമുക്കം, എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരിൽ നാലിടത്തും തിരുവനന്തപുരം കരടിയോട്ടിൽ രണ്ടിടത്തുമാണ്​ ഉരുൾപൊട്ടിയതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

പാലക്കാട്​ നെൻമാറയിൽ ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന്​ നാലു പേർ മരിച്ചു. കൂടുതൽ പേർ മണ്ണിനടിയിൽ​ പെട്ടതായി സൂചനയുണ്ട്​. അവർക്കായി തെരച്ചിൽ തുടരുകയാണ്​. കോഴിക്കോട്​ കൂമ്പാറിയിലും മാവൂർ ഉൗർക്കടവിലും വീടിനു മേൽ മണ്ണിടിഞ്ഞു വീണ്​ രണ്ടു കുട്ടികൾ മരിച്ചു. കുടുംബത്തിലെ മറ്റു അഞ്ചു പേരെ രക്ഷപ്പെടുത്തി. കൂമ്പാറ തയ്യിൽ തൊടിയിൽ പ്രകാശ​ന്റെ മകൻ അരുൺ (10) ആണ്​ മരിച്ചത്. ഉൗർക്കടവിൽ അപകടത്തില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. ഒരുകുട്ടി മരിച്ചു. അരീക്കുഴി കുഞ്ഞിക്കോയയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഒരാള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

add image

Latest


add image
add image
add image
add image
Top