logo

ചിങ്ങവെയിൽ വന്നില്ല; ദുരിതപെയ്തതിനിടെ ഇന്ന് അത്തം

News Desk | Updated on:   Aug  15,  2018  01:52 pm

ഓണം വിപണി പൂർണമായും നിശ്ചലമായ നിലയിലാണ്.

തിരുവനന്തപുരം: ചിങ്ങവെയിൽ പരക്കാതെ ഇന്ന് അത്തം. സമീപനാളുകളിൽ കേരളം ദർശിച്ച ഏറ്റവും വലിയ ദുരിതപ്പെയ്ത്തിനിടെ പതിനൊന്നാം നാൾ തിരുവോണം. ക​ർ​ക്ക​ട​ക മാ​സ​ത്തി​ലാ​ണ്​ ഇ​ക്കു​റി അ​ത്തം എത്തിയിരിക്കുന്നത് എന്ന അപൂർവതയുമുണ്ട്. പ്രളയക്കെടുതിമൂലം സംസ്ഥാന സർക്കാർ ഔദ്യോഗിക ഓണാഘോഷ പരിപാടികൾ റദ്ദാക്കുകയും ഇതിനായി വകയിരുത്തിയ തുകകൾ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും താ​മ​സി​ക്കു​​ന്ന​വ​ർ​ക്ക്​ തിരുവോണമാകുമ്പോഴേക്കും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് ഉറപ്പില്ല. അ​യ​ൽ​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പൂ​ക്ക​ളു​ടെ വ​ര​വും ഇ​ത്ത​വ​ണ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഓണം വിപണി പൂർണമായും നിശ്ചലമായ നിലയിലാണ്.

add image

Latest


add image
add image
add image
add image
Top