logo

കൊതുകുവലയ്ക്കുള്ളിൽ കുഞ്ഞുങ്ങൾക്കൊപ്പം 'സുഖമായി' കിടന്നുറങ്ങിയ പുലിക്കുട്ടി പിടിയിൽ

News Desk | Updated on:   Aug  15,  2018  09:28 am

മനീഷ രാത്രിയിൽ വീടിന്റെ പ്രധാനവാതിൽ തുറന്നപ്പോൾ ഇരുട്ടിൽ പുലിക്കുട്ടി വീട്ടിനകത്തേക്ക് കയറിയതാകാമെന്നാണ് നിഗമനം.

നാസിക്: നാസിക്കിലെ ആദിവാസി കുടുംബത്തിൽ കുഞ്ഞുങ്ങൾക്കൊപ്പം കൊതുകുവലയ്ക്കകത്ത് കിടന്നുറങ്ങിയ മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടി പിടിയിൽ. ഇഗത്പുരി താലൂക്കിലെ ധമാൻഗാവ് ഗ്രാമത്തിലാണ് സംഭവം.

രാവിലെ അഞ്ചരമണിക്ക് അമ്മ മനീഷ ബദ്രെയാണ് കട്ടിലിൽ തന്റെ കുട്ടികൾക്കൊപ്പം പുലിക്കുട്ടി ഉറങ്ങുന്നത് കണ്ടത്. ഇവർ അപ്പോൾ തന്നെ കുട്ടികളെ കട്ടിലിൽ നിന്ന് മാറ്റുകയും അയൽക്കാരെ വിവരമറിയിക്കുകയും ചെയ്തു. അയൽക്കാർ പുലിക്കുട്ടിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. മനീഷ രാത്രിയിൽ വീടിന്റെ പ്രധാനവാതിൽ തുറന്നപ്പോൾ ഇരുട്ടിൽ പുലിക്കുട്ടി വീട്ടിനകത്തേക്ക് കയറിയതാകാമെന്നാണ് നിഗമനം.

മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണ് പിടിയിലായതെന്ന് വനം വകുപ്പ് സർക്കിൾ ഓഫീസർ ഗോരക്ഷ്യനാഥ് ജാദവ് അറിയിച്ചു. വനം വകുപ്പുദ്യോഗസ്ഥരുടെ 'കസ്റ്റഡിയിലുള്ള' പുലിക്കുട്ടിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കാട്ടിലേക്ക് തിരികെ വിടാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.

add image

Latest


add image
add image
add image
add image
Top