logo

ഭരണകൂടത്തിന് വേണ്ടിയല്ല; ജനങ്ങൾക്ക് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് രാഷ്ട്രപതി

News Desk | Updated on:   Aug  15,  2018  08:53 am

നമുക്കെല്ലാവര്‍ക്കും പരസ്പരം സഹായിക്കാം. നമ്മുടെ പാരമ്പര്യത്തെയും പ്രകൃതിയേയും പൈതൃക കേന്ദ്രങ്ങളെയും സംരക്ഷിച്ച് ഭാവിതലമുറയ്ക്കായി കൈമാറണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.

ന്യൂഡല്‍ഹി: ഭരണകൂടത്തിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യയെന്ന രാജ്യം നിലകൊള്ളുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 72-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നമുക്കെല്ലാവര്‍ക്കും പരസ്പരം സഹായിക്കാം. നമ്മുടെ പാരമ്പര്യത്തെയും പ്രകൃതിയേയും പൈതൃക കേന്ദ്രങ്ങളെയും സംരക്ഷിച്ച് ഭാവിതലമുറയ്ക്കായി കൈമാറണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.

എല്ലാവര്‍ക്കും വൈദ്യുതി, രാജ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തമാക്കല്‍, എല്ലാവര്‍ക്കും വീട്, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുന്നതിന്റെ നിര്‍ണായക ഘട്ടത്തിലാണ് നാമിപ്പോൾ നിൽക്കുന്നതെന്നും രാഷ്‌ട്രപതി.

സ്വാതന്ത്ര്യദിനമെന്നത് എപ്പോഴും മറ്റുദിനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ഇത്തവണ അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുറച്ച് ആഴ്ചകള്‍ കഴിഞ്ഞാല്‍ രാജ്യം മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുകയാണ്.

ഓഗസ്റ്റ് 15 എല്ലാ ഇന്ത്യാക്കാരെയും സംബന്ധിച്ച് വിശുദ്ധമായ ദിനമാണ്. നമ്മുടെ പൂര്‍വികരുടെയും സ്വാതന്ത്ര്യ സമരപോരാളികളുടെയും ത്യാഗത്തിന്റെ ഫലമാണ് ഇന്നനുഭവിക്കുന്നത സ്വാതന്ത്ര്യം. സ്ത്രീകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ വ്യക്തമായ പങ്കുണ്ട്. അവര്‍ക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരുടെ കഴിവുകള്‍ വിനിയോഗിക്കണം.

യുവാക്കള്‍ രാജ്യത്തിന്റെ പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും അടിസ്ഥാനമാണ്. വളരെവേഗം രാജ്യത്ത് വികസനവും വളര്‍ച്ചയും ഉണ്ടാകുന്നുണ്ടെന്നും അത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

add image

Latest


add image
add image
add image
add image
Top