logo

ലോക വേദികളിൽ ഇന്ത്യയുടെ ശബ്ദം മുഴങ്ങുന്നു; 2022ൽ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും: പ്രധാനമന്ത്രി മോഡി

Delhi Bureau | Updated on:   Aug  15,  2018  08:45 am

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാകയുയർത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ന്യൂഡൽഹി: 2022ൽ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാകയുയർത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പതിമൂന്നു കോടി രൂപയുടെ മുദ്രാ ലോണുകൾ വിതരണം ചെയ്‌തെന്നും ആദ്യഘട്ടത്തിൽ നാലുകോടി ജനങ്ങൾക്ക് ഇതിന്റെ ഗുണഫലം ലഭിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഇന്ത്യയുടെ ശബ്ദം ലോകവേദികളിൽ മുഴങ്ങുകയാണ്. നേരത്തെ നമുക്ക് മുന്നിൽ അടഞ്ഞുകിടന്നിരുന്ന ലോക വേദികൾ ഇപ്പോൾ നമുക്ക് മുന്നിൽ തുറന്നുകഴിഞ്ഞു.

സൈനിക, അർദ്ധ സൈനിക, പൊലീസ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ രാഷ്ട്രത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണെന്നും ചെങ്കോട്ടയിൽ നിന്നുകൊണ്ട് അവരെ സല്യൂട്ട് ചെയ്യുന്നതായും നരേന്ദ്രമോദി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ രാജ്യതലസ്ഥാനമായ ഡൽഹി ദൂരെയാണെന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാൽ നമ്മൾ ഡൽഹിയെ അവരുടെ വാതായനത്തിലെത്തിച്ചു. ജിഎസ്‌ടിയെ വിജയിപ്പിച്ചതിനു കച്ചവട സമൂഹത്തോട് നന്ദി പറയുകയാണെന്നും മോഡി വ്യക്തമാക്കി.

add image

Latest


add image
add image
add image
add image
Top