logo

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാലു മരണം

News Desk | Updated on:   Aug  15,  2018  08:13 am

കോഴിക്കോട് അഞ്ചിടത്ത് ഉരുള്‍പൊട്ടൽ. ആനക്കാംപൊയില്‍,മറിപ്പുഴ പ്രദേശങ്ങളില്‍ മൂന്നാംതവണയും ഉരുള്‍പൊട്ടി

തിരുവനന്തപുരം: കനത്ത മഴയില്‍ ഇന്നുമാത്രം 4 മരണം. മൂന്നാര്‍ പോസ്റ്റ് ഓഫിസിനു സമീപം ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. ലോഡ്ജിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി.

മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടി‍ഞ്ഞ് വീണ് പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ എന്നിവരാണ് മരിച്ചത്. ഇവരുടെ ആറു വയസ്സുള്ള കുട്ടി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. തിരച്ചിൽ തുടരുന്നു.ഇവരുടെ മറ്റ് രണ്ട് മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

റാന്നി ഇട്ടിയപ്പാറ ബൈപ്പാസില്‍ മുങ്ങിയ വീടിനുള്ളില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ചുഴുകുന്നില്‍ ഗ്രേസി (70) യാണ് മരിച്ചത്. കോഴിക്കോട് അഞ്ചിടത്ത് ഉരുള്‍പൊട്ടൽ. ആനക്കാംപൊയില്‍,മറിപ്പുഴ പ്രദേശങ്ങളില്‍ മൂന്നാംതവണയും ഉരുള്‍പൊട്ടി.

വയനാട് ശക്തമായ മഴ തുടരുന്നു. ബാണാസുരസാഗറിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരുകയാണ്. അസാധാരണസാഹചര്യമായതിനാല്‍ എല്ലാ സേനാവിഭാഗങ്ങളും സജ്‍ജമാവാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെടുമ്പാശേരിയില്‍ വിമാനസര്‍വീസ് രണ്ടുമണിവരെ നിര്‍ത്തിവച്ചു. വിമാനത്താവളത്തിനു ചുറ്റും വെള്ളം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് താൽക്കാലികമായി സർവീസ് നിർത്തിവച്ചത്.

add image

Latest


add image
add image
add image
add image
Top