logo

താൻ വിവാഹിതനാണെന്ന മറുപടിയുമായി രാഹുൽ ഗാന്ധി; വധു കോൺഗ്രസ്സ് പാർട്ടി

News Desk | Updated on:   Aug  15,  2018  08:00 am

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 230 സീറ്റുപോലും നേടാനാകില്ലെന്നും രാഹുൽ വ്യക്തമാക്കി.

ഹൈദരാബാദ്: വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉറച്ചമറുപടിയുമായി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. താ​ൻ വി​വാ​ഹി​ത​നാ​ണെ​ന്നും കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​യാ​ണ്​ തന്റെ വ​ധു​വെ​ന്നു​മാണ് രാഹുലിന്റെ മറുപടി. ഹൈദരാബാദിൽ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിക്കിടെയായിരുന്നു രാഹുലിന്റെ മറുപടി.

മോഡി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് രാഹുൽ പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 230 സീറ്റുപോലും നേടാനാകില്ലെന്നും രാഹുൽ വ്യക്തമാക്കി. കോ​ൺ​ഗ്ര​സി​നോ മ​റ്റ്​ ബിജെ​പി ഇ​ത​ര പാ​ർ​ട്ടി​ക​ൾ​ക്കോ ആ​ണ്​ ഭൂ​രി​പ​ക്ഷ​മെ​ങ്കി​ൽ ആ​രാ​യി​രി​ക്കും പ്ര​ധാ​ന​മ​​ന്ത്രി​യെ​ന്ന ചോ​ദ്യ​ത്തി​ന്​ രാഹുൽ കൃത്യമായ മറുപടി നൽകിയില്ല മ​റു​പ​ടി ന​ൽ​കി​യി​ല്ല. പാ​ർ​ട്ടി ആ ​സ്​​ഥാ​ന​ത്തി​നാ​യി ശ്ര​മി​ക്കു​മെ​ന്നു മാത്രമായിരുന്നു രാഹുലിന്റെ മ​റു​പ​ടി.

add image

Latest


add image
add image
add image
add image
Top