logo

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

News Desk | Updated on:   Aug  15,  2018  07:28 am

വെള്ളം ഒഴുക്കി വിട്ടിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുകയാണ്

കുമളി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ഷട്ടറുകള്‍ തമിഴ്‌നാട്‌ തുറന്നത്.13 ഷട്ടറുകള്‍ ഒരടി വീതമാണ് തുറന്നത്. ജലനിരപ്പ് 140 അടി പിന്നിട്ടതിന് പിന്നാലെയായിരുന്നു ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം. സെക്കന്റില്‍ 4490 ഘനയടി വെള്ളമാണ് സ്പില്‍ വേ പുറത്തേക്കൊഴുകുന്നത്. ഈ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെ ഇടുക്കി അണക്കെട്ടിലെത്തും. ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരും.

എന്നാൽ വെള്ളം ഒഴുക്കി വിട്ടിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുകയാണ്. പുലര്‍ച്ച നാലിന്‌ 140.25 അടിയിലേക്കെത്തിയിട്ടുണ്ട് ജലനിരപ്പ്.

പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

add image

Latest


add image
add image
add image
add image
Top