logo

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.1 അടി; തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പും നൽകി

News Desk | Updated on:   Aug  14,  2018  11:38 pm

നീരൊഴുക്ക് 16000 ക്യുസെക്സ് ആയി ഉയർന്നു

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 .1 അടിയായി. നീരൊഴുക്ക് 16000 ക്യുസെക്സ് ആയി ഉയർന്നു. ഇതോടെ തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പും നല്‍കി. അണക്കെട്ട് തുറക്കുന്നകാര്യത്തില്‍ അന്തിമതീരുമാനം തമിഴ്നാട് സര്‍ക്കാരിന്‍റേതായിരിക്കും. വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. പെരിയാറിന്‍റെ തീരത്തുനിന്ന് 1,250 കുടുംബങ്ങളെ ഒഴിപ്പിക്കും. 4,000 പേരെ ക്യാംപുകളിലേക്ക് മാറ്റും. കലക്ടർ ജാഗ്രതാനിര്‍ദേശം നല്‍കി.

add image

Latest


add image
add image
add image
add image
Top