logo

ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ വധിക്കാൻ ശ്രമിച്ചയാളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

News Desk | Updated on:   Aug  14,  2018  03:25 pm

അതീവസുരക്ഷാ മേഖലയായ പാർലമെന്റ് സ്ട്രീറ്റിലെ കോ​ൺ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​നു​ മു​ന്നി​ൽ വെച്ചാണ് ഉ​മ​ര്‍ ഖാ​ലി​ദി​ന് നേ​രെ കഴിഞ്ഞദിവസം വ​ധ​ശ്ര​മമുണ്ടായത്.

ന്യൂഡൽഹി: ജെഎൻയു വി​ദ്യാ​ര്‍ഥി നേ​താ​വ്​ ഉ​മ​ര്‍ ഖാ​ലി​ദി​നെ വധിക്കാൻ ശ്രമിച്ചയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സൻസന്ദ് മാർഗിലെ വിത്തൽ ഭായ് പട്ടേൽ ഹൗസിലെ സിസിടിവി കാമറയിൽ പതിഞ്ഞ അക്രമി ഒാടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അക്രമിയെ തിരിച്ചറിയാനുള്ള നീക്കത്തിലാണ് ഡൽഹി പൊലീസ്.

അതീവസുരക്ഷാ മേഖലയായ പാർലമെന്റ് സ്ട്രീറ്റിലെ കോ​ൺ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​നു​ മു​ന്നി​ൽ വെച്ചാണ് ഉ​മ​ര്‍ ഖാ​ലി​ദി​ന് നേ​രെ കഴിഞ്ഞദിവസം വ​ധ​ശ്ര​മമുണ്ടായത്. ഒരു സെമിനാറിൽ പങ്കെടുക്കാനായി എത്തിയ ഉമർ ഖാലിദ്. കോൺസ്റ്റിട്യൂഷൻ ക്ലബ്ബിനും റിസർവ് ബാങ്കിനും ഇടയിലുള്ള ഒരു തട്ടുകടയിൽ വച്ച് ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പി​ക ബ​നോ ജ്യോ​ൽ​സ്​​ന ലാ​ഹി​രി​ക്കും സുഹൃത്തുക്കൾക്കുമൊപ്പം ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മ​ർ ഖാലിദ്. ഇതിനിടെയാണ് അക്രമി ഉമർ ഖാലിദിന് നേർക്ക് വെടിയുതിർക്കാണ് ശ്രമം നടത്തിയത്. എന്നാൽ സുഹൃത്തുക്കളുടെ അവസരോചിത ഇടപെടൽ മൂലം ഉമർ ഖാലിദ് രക്ഷപ്പെടുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top