logo

തൂത്തുക്കുടി പൊലീസ് വെടിവെപ്പ്: സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

News Desk | Updated on:   Aug  14,  2018  03:03 pm

ആസൂത്രിതമായി സമരക്കാരെ പൊലീസ് വെടിവെച്ചുവീഴ്ത്തിയതാണെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു.

ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായ സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പ് സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവ്. മദ്രാസ് ഹൈകോടതിയാണ് അന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവിട്ടത്. പൊലീസ് വെടിവെപ്പുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ കേസുകളും സിബിഐക്ക് വിടണമെന്നാണ് ജസ്റ്റിസുമാരായ സിടി സെല്‍വം, എഎം ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നത്.

തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായി പ്രദേശവാസികൾ നടത്തിയ സമരത്തിനിടെ കഴിഞ്ഞ മെയ് 22ന് നടന്ന പൊലീസ് വെടിവെപ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ആസൂത്രിതമായി സമരക്കാരെ പൊലീസ് വെടിവെച്ചുവീഴ്ത്തിയതാണെന്ന് അപ്പോൾ തന്നെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷനും തമിഴ്‌നാട് പൊലീസിന്റെ സിബിസിഐഡി വിഭാഗവുമാണ് നിലവിൽ വെടിവെപ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള വിവിധ കോടതികളിലെ മുഴുവൻ പരാതികളും മദ്രാസ് ഹൈകോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

add image

Latest


add image
add image
add image
add image
Top