logo

ഓണാഘോഷങ്ങൾ ഒഴിവാക്കി; ആഘോഷ ചെലവിനുള്ള തുക ദുരിതാശ്വാസനിധിയിലേക്കെന്നും മുഖ്യമന്ത്രി

News Desk | Updated on:   Aug  14,  2018  02:48 pm

ഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവന നൽകിയവർക്കും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായവർക്കും മുഖ്യമന്ത്രി നന്ദിയർപ്പിച്ചു.

തിരുവനന്തപുരം: പ്രളയക്കെടുതി കാരണം ഇത്തവണത്തെ സർക്കാർ തലത്തിലുള്ള ഒാണാഘോഷങ്ങൾ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആഘോഷചെലവിനായി വിവിധ വകുപ്പുകൾക്ക് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി വെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

38 പേര്‍ ഇതുവരെ മരിച്ചു. നാലുപേരെ കാണാതായി. 10000 കിലോമീറ്റര്‍ റോഡുനശിച്ചു. 20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പ്രളയക്കെടുതിയെത്തുടർന്ന് ദൂരിതാശ്വാസ ക്യാമ്പിലെത്തിച്ചേര്‍ന്ന 60000ത്തോളം പേരില്‍ 30000ത്തോളം പേര്‍ ഇപ്പോഴും ക്യാമ്പുകളെ ആശ്രയിച്ചാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് രക്ഷാ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ നടന്നത്. ദുരിതാശ്വാസ ക്യാമ്പിലെ മുഴുവന്‍ സജ്ജീകരണങ്ങളും പരാതിയില്ലാതെ തന്നെ പ്രവര്‍ത്തിച്ചുപോരുന്നു. പ്രതിപക്ഷ നേതാവടക്കമുള്ള സംഘമാണ് മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തത്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒന്നുച്ചുനില്‍ക്കാനാകും എന്ന സന്ദേശം ഇതിനാല്‍ നല്‍കാനാഎന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനില്‍ക്കുകയും വീട് ആവാസയോഗ്യമല്ലാതാവുകയും ചെയ്ത ഓരോ കുടുംബത്തിനും ആശ്വാസസഹായമായി പതിനായിരം രൂപ നല്‍കും. പൂര്‍ണമായി തകര്‍ന്നതോ പൂര്‍ണമായി വാസയോഗ്യമല്ലാതാകുകയോ ചെയ്ത വീടിന് ഒന്നിന് 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി മാനദണ്ഡപ്രകാരം പരമാവധി ആറുലക്ഷം രൂപ വരെ നല്‍കും. വീടുവയ്ക്കുന്നതിന് നാലുലക്ഷവും സ്ഥലം വാങ്ങുന്നതിന് ആറുലക്ഷവും ഇതിനാല്‍ ലഭിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഷ്ടപ്പെട്ട രേഖകൾ വിതരണം ചെയ്യാൻ അദാലത്ത് സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവന നൽകിയവർക്കും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായവർക്കും മുഖ്യമന്ത്രി നന്ദിയർപ്പിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അദ്ദേഹം മാധ്യമ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു.

add image

Latest


add image
add image
add image
add image
Top