logo

ഇന്ത്യൻ രൂപ ഏറ്റവും വലിയ തകർച്ചയിൽ

News Desk | Updated on:   Aug  14,  2018  01:41 pm

ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 70.1ൽ എത്തി.

മുംബൈ: ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ രൂപ. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 70 കടക്കുകയായിരുന്നു. ആദ്യ മണിക്കൂറുകളിൽ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 70.1ൽ എത്തി. ഇന്ത്യൻ രൂപ ഏഷ്യയിലെ ഏറ്റവും ദുർബലമായ കറൻസികളുടെ പട്ടികയിലാണ് ഇപ്പോൾ ഉള്ളത്. ഏഴു ശതമാനത്തിനും മുകളിലാണ് ഈ വർഷത്തെ രൂപയുടെ ഇടിവ്.

തിങ്കളാഴ്​ച റെക്കോർഡ് താഴ്ചയിലാണു രൂപ ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്. 69.91 ആയിരുന്നു കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്​. തുർക്കി കറൻസിയായ ലിറയുടെ ഇടിവാണ്​ വികസ്വര രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം താഴുന്നതിന്​ കാരണമായത്​ എന്നാണു റിപ്പോർട്ടുകൾ.

add image

Latest


add image
add image
add image
add image
Top