logo
Breaking News

ഇന്ത്യക്കാരടക്കം 100 അനധികൃത കുടിയേറ്റക്കാർ അമേരിക്കയിൽ അറസ്റ്റിൽ

News Desk | Updated on:   Aug  14,  2018  01:14 pm

അതിർത്തി പ്രദേശങ്ങളിൽ അമേരിക്കൻ കുടിയേറ്റ നിയമം ലംഘിച്ച്​ താമസിക്കുന്നവരെയാണ്​ ഫെഡറൽ ഒാഫീസർമാർ കഴിഞ്ഞ ദിവസം അറസ്റ് ചെയ്തത്

യു.എസ്​ അതിർത്തിയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുൾപ്പെടെ 100 പേരെ എമി​ഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി. ഹോണ്ടുറാസ്​, എൽ സാൽവഡോർ, മെക്​സികോ , ഗ്വട്ടിമാല, അർജൻറീന, ക്യൂബ, നൈജീരിയ, ചിലി, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​ അറസ്​റ്റിലായിരിക്കുന്നത്.

അതിർത്തി പ്രദേശങ്ങളിൽ അമേരിക്കൻ കുടിയേറ്റ നിയമം ലംഘിച്ച്​ താമസിക്കുന്നവരെയാണ്​ ഫെഡറൽ ഒാഫീസർമാർ കഴിഞ്ഞ ദിവസം അറസ്റ് ചെയ്തത്. അറസ്റ്റിലായവരിൽ എത്ര ഇന്ത്യൻ പൗരന്മാർ ഉണ്ടെന്നു .എസ്​ എമിഗ്രേഷൻ വ്യക്തമാക്കിയിട്ടില്ല. ഹൂസ്​റ്റൺ ഏരിയയിൽ നിന്ന്​ 45 വിദേശികളാണ്​ പിടിയിലായത്​. അനധികൃതമായി കുടിയേറിയവരും നാടുകടത്തപ്പെട്ടശേഷം നിയമം ലംഘിച്ച്​ വീണ്ടും കുടിയേറിയവരെയുമാണ്​ അറസ്​റ്റു ചെയ്യപ്പെട്ടിരിക്കുന്നത്​. കഴിഞ്ഞ അഞ്ചുദിവസമായി അതിർത്തി പ്രദേശങ്ങളിൽ യു.എസ്​ എമിഗ്രേഷ​ൻ കസ്​റ്റംസ് ​എൻഫോഴ്​സ്​മെന്റ്​ ഉദ്യോഗസ്ഥർ പരിശോധന നടത്തി വരികയാണ്.

അറസ്റ് ചെയ്തവരെ ഐസിഇ കസ്റ്റഡിയിൽ വെക്കുന്നതായിരിക്കും, ഇവരെ യു എസിൽ നിന്നും പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

add image

Latest


add image
add image
add image
add image
Top