logo

'ഗോ മാതാവിനെ ഭക്ഷിച്ചതിനാലാണ് കളിയിൽ തോറ്റത്'; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ വിദ്വേഷപ്പൊങ്കാല

News Desk | Updated on:   Aug  14,  2018  11:38 am

വിരാട് കൊഹ്‌ലി ബീഫ് കഴിച്ചോ എന്നാണ് മറ്റു ചിലർക്ക് അറിയേണ്ടത്.

ബിസിസിസിഐ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് വിളമ്പിയ ഭക്ഷണം തീവ്ര ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് മൂന്നാം ദിനം ഉച്ചയ്ക്ക് ഇന്ത്യന്‍ ടീം കഴിച്ച ഭക്ഷണത്തിന്റെ മെനുകാർഡ് ബിസിസിഐ ട്വീറ്റ് ചെയ്തു. കിടിലൻ ഭക്ഷണവിഭവങ്ങൾ ഉണ്ടെങ്കിലും 'ബീഫ് പാസ്ത' എന്ന് മെനുകാർഡിൽ കണ്ടതോടെ തീവ്ര ഹിന്ദുത്വ വാദികൾ 'പൊങ്കാല' തുടങ്ങി.

'ബീഫ് പാസ്ത' എന്തിന് ഇന്ത്യന്‍ ടീമംഗങ്ങള്‍ നല്‍കി എന്നാണ് ഇവരുടെ പ്രധാന ചോദ്യം. എങ്ങനെയാണു ഗോ മാതാവിനെ ഭക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞത് ? വെറുതെയല്ല കളിയിൽ തോറ്റത് എന്നും ചിലർ. വിരാട് കൊഹ്‌ലി ബീഫ് കഴിച്ചോ എന്നാണ് മറ്റു ചിലർക്ക് അറിയേണ്ടത്.

ഏതായാലും തോൽ‌വിയിൽ നേരിട്ട പ്രശ്നങ്ങളെക്കാൾ വലിയ പ്രശ്നമായാണ് 'ബീഫ് പാസ്തയെ' തീവ്ര ഹിന്ദുത്വ വാദികൾ എടുത്തിരിക്കുന്നത്.



add image

Latest


add image
add image
add image
add image
Top