logo

ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

News Desk | Updated on:   Aug  14,  2018  10:29 am

പന്തലും മറ്റുമൊഴിവാക്കി രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയിലായിരുന്നു ചടങ്ങ്

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച് 22 മാസത്തിനുശേഷമാണ് ജയരാജന്റെ തിരിച്ചുവരവ്.

സത്യപ്രതിജ്ഞയ്ക്കുശേഷം ജയരാജന്‍കൂടി പങ്കെടുക്കുന്ന മന്ത്രിസഭായോഗമുണ്ട്. ഇതില്‍ വകുപ്പുകളുടെ പുനഃസംഘടന ഗവര്‍ണറെ അറിയിച്ച് വിജ്ഞാപനമാക്കും.വ്യവസായ വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുക.

പന്തലും മറ്റുമൊഴിവാക്കി രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയിലായിരുന്നു ചടങ്ങ്. 200 പേരെമാത്രമാണ് ക്ഷണിച്ചത്. യരാജന്‍ വീണ്ടും മന്ത്രിയാവുന്നത് അധാര്‍മികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചു.

add image

Latest


add image
add image
add image
add image
Top