logo

ശക്തമായ മഴ തുടരുന്നു; പാലക്കാട് വെളളപ്പൊക്ക ഭീഷണിയില്‍

News Desk | Updated on:   Aug  14,  2018  09:59 am

വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തി

പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വയനാട്, കോഴിക്കോട് , മലപ്പുറം, ഇടുക്കി ജില്ലകളിൽ വരുന്ന മണിക്കൂറില്‍ ഇടിയോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ ശക്തമായതോടെ പാലക്കാട് ജില്ലയിലെ കല്‍പാത്തി, ശേഖരീപുരം, പുത്തൂര്‍ പ്രദേശങ്ങളിലെ വീടുകള്‍ വീണ്ടും വെളളപ്പൊക്ക ഭീഷണിയിലായിലാണ്.

വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തി. 775.60 മീറ്ററാണ് നിലവിലെ ജലനിരപ്പ് . ഇതോടെ ഷട്ടറുകള്‍ 180 സെന്റീ മീറ്ററായി ഉയര്‍ത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഇതോടെ ആദ്യഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ മുക്കാല്‍ അടിയിലേറെ ജലനിരപ്പ് ഉയര്‍ന്നു. 142 അടിയാണ് അണക്കെട്ടിന്റെ പരാമവധി സംഭരണശേഷി.

കേരളം, കര്‍ണാടകം, തമിഴ്‌നാട്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദമാണ് ഈ സംസ്ഥാനങ്ങളില്‍ മഴയ്ക്ക് കാരണം.

add image

Latest


add image
add image
add image
add image
Top