logo

ജലന്തര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ഉടനില്ല; കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്ന് അന്വേഷണ സംഘം

News Desk | Updated on:   Aug  14,  2018  09:46 am

ഇന്നലെ രാത്രി എട്ട് മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് ഇന്ന് രാവിലെ നാല് നാൽപ്പത്തിയഞ്ചിനാണ്

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മണിക്കൂറുകളോളം അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാത്രി എട്ട് മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് ഇന്ന് രാവിലെ നാല് നാൽപ്പത്തിയഞ്ചിനാണ്. കൂടുതൽ അന്വേഷണം ആവിശ്യമായതിനാൽ ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ല.

കുറവിലങ്ങാട്ടെ മഠത്തിൽ പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തീയതികളിൽ വൈരുധ്യമുണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തി. ബിഷപ്പിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കണമെന്നും അന്വേഷണ സംഘം ആവിശ്യപ്പെട്ടു. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനായി ബിഷപ്പിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു.

ബിഷപ്പിനെ ചോദ്യം ചെയ്യാൻ ആരംഭിക്കുന്നതിനു അഞ്ച് മണിക്കൂർ മുമ്പെത്തിയ അന്വേഷണസംഘം ബിഷപ്പ് ഹൗസിൽനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഈ സമയമൊന്നും ബിഷപ്പ് രൂപതാസ്ഥാനത്തില്ലായിരുന്നു.

തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം ഉടൻ നാട്ടിലേക്ക് മടങ്ങിയേക്കും.

add image

Latest


add image
add image
add image
add image
Top