logo

ഉരുട്ടിക്കൊലക്കേസിൽ മൂന്നു പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

News Desk | Updated on:   Aug  13,  2018  08:01 pm

ഇവർ മൂന്നുപേർക്കും മൂന്നു വർഷത്തെ കഠിന തടവാണ് സിബിഐ കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.

എറണാകുളം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ സിബിഐ കോടതി ശിക്ഷിച്ച മൂന്നു പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നാല്, അഞ്ച്, ആറ് പ്രതികളായ ഡിവൈഎസ്പി അജിത്കുമാര്‍, മുന്‍ എസ്പിമാരായ ഇകെ സാബു, ടികെ ഹരിദാസ് എന്നിവരുടെ അപ്പീൽ തീർപ്പാക്കുംവരെയാണ് ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്.

ഇവർ മൂന്നുപേർക്കും മൂന്നു വർഷത്തെ കഠിന തടവാണ് സിബിഐ കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. ശിക്ഷാവിധി വന്നതിനു പിന്നാലെ കോടതി ഇവർക്ക് ജാമ്യം നൽകിയിരുന്നു. ഇതില്‍ ഇകെ സാബുവും ടികെ ഹരിദാസും സര്‍വീസില്‍ നിന്നും വിരമിച്ചവരാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നും രണ്ടും പ്രതികളായ ജിതകുമാറും ശ്രീകുമാറും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഏകാന്ത സെല്ലിൽ തടവിലാണ് ഇപ്പോൾ.

add image

Latest


add image
add image
add image
add image
Top