logo

ജലനിരപ്പ് താഴ്ന്നു; ഇടുക്കി അണക്കെട്ടിന്റെ ഒന്നും അഞ്ചും ഷട്ടറുകൾ അടച്ചു

News Desk | Updated on:   Aug  13,  2018  07:00 pm

ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലും റവന്യു-കെഎസ്ഇബി വകുപ്പുകൾ ജാഗ്രത തുടരുന്നുണ്ട്.

ഇടുക്കി: ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് ഇടുക്കി അണക്കെട്ടിന്റെ ഒന്നും അഞ്ചും ഷട്ടറുകൾ അടച്ചു. അണക്കെട്ടിന്റെ ഇരുഭാഗത്തുനിന്നുമുള്ള ഷട്ടറുകളാണ് ഇവ. ജലനിരപ്പ് 2397 അടി ആയാൽ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻറിൽ 300 ഘന മീറ്ററായി കുറക്കാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. എന്നാൽ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഇരുവശത്തേയും ഷട്ടറുകൾ അടച്ചത്.

ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലും റവന്യു-കെഎസ്ഇബി വകുപ്പുകൾ ജാഗ്രത തുടരുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ദുരന്തനിവാരണ സേന, പൊലീസ്, അഗ്നിശമന സേന തുടങ്ങി സർക്കാർ സംവിധാനങ്ങളെല്ലാം സർവസജ്ജരായി തുടരും.

add image

Latest


add image
add image
add image
add image
Top