logo

ജലന്ധർ ബിഷപ്പ് ഹൗസിലേക്കുള്ള വഴികളടച്ച് പഞ്ചാബ് സായുധ സേന; ഫ്രാങ്കോ മുളയ്ക്കലിനെ കേരളാ പൊലീസ് സംഘം ചോദ്യം ചെയ്യുന്നു

News Desk | Updated on:   Aug  13,  2018  04:50 pm

അറസ്റ്റ്‌ ഉണ്ടാവുകയാണെങ്കിൽ വിശ്വാസികളെ അണിനിരത്തി പ്രതിരോധിക്കാനുള്ള ശ്രമമുണ്ടായേക്കുമെന്ന വിവരത്തെത്തുടർന്നാണ് പഞ്ചാബ് പൊലീസിന്റെ നടപടി.

ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. ബിഷപ്പ് ഹൗസിനു മുന്നില്‍ പഞ്ചാബ്‌ പൊലീസ്‌ സായുധസേനയുടെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പ് ഹൗസിലേക്കുള്ള വഴികള്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. അറസ്റ്റ്‌ ഉണ്ടാവുകയാണെങ്കിൽ വിശ്വാസികളെ അണിനിരത്തി പ്രതിരോധിക്കാനുള്ള ശ്രമമുണ്ടായേക്കുമെന്ന വിവരത്തെത്തുടർന്നാണ് പഞ്ചാബ് പൊലീസിന്റെ നടപടി.

ബിഷപ്പ്‌ ഹൗസിലെത്തിയ അന്വേഷണ സംഘം ആദ്യം ബിഷപ്പി​ന്റെ ഒപ്പമുള്ള സഹായികളായ രണ്ട്‌ വൈദികരുടെ മൊഴി രേഖപ്പെടുത്തി. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെടുന്ന പൊതു താൽപ്പര്യ ഹർജിയിന്മേൽ ആവശ്യമെങ്കിൽ ബിഷപ്പിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഹൈക്കോടതിയിൽ ഇന്ന്‌ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top