logo

ജെഎൻയു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനുനേരെ വധശ്രമം; അജ്ഞാതസംഘം വെടിയുതിർത്തു

Delhi Bureau | Updated on:   Aug  13,  2018  03:29 pm

കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഖാലിദ്.

ന്യൂഡൽഹി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനുനേരെ അജ്ഞാതർ വെടിയുതിർത്തു. അജ്ഞാതരായ രണ്ടുപേരാണ് ഉമർ ഖാലിദിനുനേരെ തൊട്ടടുത്ത് നിന്നും വെടിയുതിർത്തത്. വധശ്രമത്തിൽ നിന്നും ഖാലിദ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

പാർലമെൻറ്റ് സ്ട്രീറ്റിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഖാലിദ്. നേരത്തെ ജെഎൻയുവിൽ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് ഉമര്‍ ഖാലിദിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കേസെടുക്കുകയും ജെഎന്‍യുവില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

അതീവ സുരക്ഷാ മേഖലയിൽ നടന്ന വെടിവെപ്പ് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഉമർ ഖാലിദിന് നേരെ വധശ്രമമുണ്ടായതിനെത്തുടർന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തെത്തുടർന്ന് ഡൽഹി പൊലീസ് അന്വേഷണമാരംഭിച്ചു.

add image

Latest


add image
add image
add image
add image
Top