logo

വീണ്ടും മന്ത്രി പദത്തിലേക്ക്; ഇപി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ

Thiruvananthapuram Bureau | Updated on:   Aug  13,  2018  02:06 pm

സംസ്‌ഥാനത്ത്‌ നേരത്തെ നിലവിലുണ്ടായിരുന്ന ചീഫ്‌ വിപ്പ്‌ പദവി പുനസ്‌ഥാപിക്കാനും ഈ സ്‌ഥാനം സിപിഐക്ക്‌ നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ. നേരത്തെ മന്ത്രിസഭയിൽ അംഗമായിരുന്ന ഇ പി ജയരാജനെ ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കണമെന്ന സിപിഐഎം നിർദ്ദേശം
ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചു. നാളെ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

എസി മൊയ്തീന്‍റേയും കെടി ജലീലന്‍റേയും വകുപ്പുകളില്‍ മാറ്റം വരുത്തുന്ന കാര്യവും മുന്നണിയോഗത്തെ സിപിഐഎം അറിയിച്ചു. സംസ്‌ഥാനത്ത്‌ നേരത്തെ നിലവിലുണ്ടായിരുന്ന ചീഫ്‌ വിപ്പ്‌ പദവി പുനസ്‌ഥാപിക്കാനും ഈ സ്‌ഥാനം സിപിഐക്ക്‌ നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ചീഫ്‌ വിപ്പിനെ സിപിഐ പ്രഖ്യാപിക്കും. മുല്ലക്കര രത്നാകരൻ, കെ രാജൻ, ഇഎസ് ബിജിമോൾ, ചിറ്റയം ഗോപകുമാർ എന്നിവരാണ് സിപിഐയുടെ പരിഗണയിലുള്ളത്.

add image

Latest


add image
add image
add image
add image
Top