logo

പാർട്ടിയുടെ പേരിൽ കൈക്കൂലിവാങ്ങിയ നേതാക്കളെ ശിവസേന പുറത്താക്കി

News Desk | Updated on:   Aug  13,  2018  01:52 pm

കൈക്കൂലിക്ക് പുറമെ വ്യക്തി വൈരാഗ്യത്തി​ന്റെ പേരിൽ പാർട്ടിയിലെ മുതിർന്ന നേതാവിനെതിരെ പ്രവർത്തിച്ചതിനുമാണ് ദീപക്​ സവാന്തിനെതിരെ നടപടിയെടുത്തത്.

മുംബൈ: പാർട്ടിയുടെ പേരിൽ കൈക്കൂലി വാങ്ങിയ ജഗദീഷ്​ ഷെട്ടി, ദീപക്​ സവാന്ത്​ എന്നീ നേതാക്കളെ ശിവസേന പാർട്ടിയിൽ നിന്ന് പുറത്താക്കി. ശിവസേന അധ്യക്ഷൻ ഉദ്ദവ്​ താക്കറെയാണ് നടപടി സ്വീകരിച്ചത്. ബ്രിഹാൻമും​ബൈ മുനിസിപ്പൽ കോപറേഷൻ ​തെരഞ്ഞെടുപ്പിന്​ മുന്നോടിയായി വിമതരായ 26 നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയതിനു പിന്നാലെയാണ് വീണ്ടും നേതാക്കൾക്കെതിരെ അച്ചടക്കനടപടിയെടുത്തിരിക്കുന്നത്.

കൈക്കൂലിക്ക് പുറമെ വ്യക്തി വൈരാഗ്യത്തി​ന്റെ പേരിൽ പാർട്ടിയിലെ മുതിർന്ന നേതാവിനെതിരെ പ്രവർത്തിച്ചതിനുമാണ് ദീപക്​ സവാന്തിനെതിരെ നടപടിയെടുത്തത്. ആദർശരഹിതമായി പ്രവർത്തിക്കുകയും പാർട്ടിക്ക്​ കളങ്കം വരുത്തുകയും ചെയ്യുന്നവരെ ഒഴിവാക്കി പ്രതിഛായ തകരാതെ നോക്കാനാണ്​ നടപടിയെന്ന്​ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.



add image

Latest


add image
add image
add image
add image
Top