logo

അടഞ്ഞുകിടന്ന റെയിൽവേ ഗേറ്റിൽ വച്ച് ഭാര്യയെ ഫോൺ ചെയ്ത യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം

Malabar Bureau | Updated on:   Aug  13,  2018  12:09 pm

ഗേറ്റിനു മറുവശത്തുള്ള ഭാര്യവീട്ടിലേക്ക് ഫോൺ വിളിച്ച് റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം അറിയിക്കവേയാണ് നാലംഗ സംഘം ആക്രമിച്ചത്.

കാസർഗോഡ്: തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിനടുത്തുവച്ച് കഴിഞ്ഞ ദിവസം രാത്രി ഭാര്യയെ ഫോൺ ചെയ്ത യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം.മാവിലാക്കടപ്പുറം സ്വദേശി സൈനുൽ ആബിദാണ് അക്രമത്തിനിരയായത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു വിവാഹവീട്ടിൽ സത്കാരത്തിൽ പങ്കെടുത്ത് രാത്രി ബീരിച്ചേരി റെയിൽവേ ഗേറ്റിനടുത്തുള്ള കൂലേരിയിലെ ഭാര്യവീട്ടിലേക്ക് മടങ്ങുകയായിരുന്നു സൈനുൽ ആബിദ്. ബീരിച്ചേരിയിലെത്തിയപ്പോൾ റെയിൽവേ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഗേറ്റിനു മറുവശത്തുള്ള ഭാര്യവീട്ടിലേക്ക് ഫോൺ വിളിച്ച് റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം അറിയിക്കവേയാണ് നാലംഗ സംഘം ആക്രമിച്ചത്.

ആരെയാടാ നീ വിളിക്കുന്നത് എന്ന് ആക്രോശിച്ചുകൊണ്ട് ഇവർ സൈനുൽ ആബിദിനെ ബൈക്കിൽ നിന്ന് തള്ളിവീഴ്ത്തുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ചന്തേര പൊലീസ് കേസെടുത്ത് സന്വേഷണം തുടങ്ങി.

Representative Image

add image

Latest


add image
add image
add image
add image
Top