logo

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; രണ്ട് വൈദികർ കൂടി കീഴടങ്ങി

News Desk | Updated on:   Aug  13,  2018  11:39 am

പരാതിക്കാരിയെ പതിനാറാം വയസുമുതൽ ബലാൽസംഗം ചെയ്തുവെന്നാണ് ഒന്നാംപ്രതി ഫാദർ എബ്രഹാം വർഗീസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം

എറണാകുളം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ രണ്ടു വൈദികർ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. ഒന്നാംപ്രതി ഫാ. എബ്രഹാം വർഗീസ്, നാലാംപ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരാണ് കീഴടങ്ങിയത്.

പരാതിക്കാരിയെ പതിനാറാം വയസുമുതൽ ബലാൽസംഗം ചെയ്തുവെന്നാണ് ഒന്നാംപ്രതി ഫാദർ എബ്രഹാം വർഗീസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കൌൺസിലിങ് വിവരങ്ങൾ ദുരപയോഗം ചെയ്ത് ബലാൽസംഗം ചെയ്തുവെന്നാണ് നാലാംപ്രതി ഫാ.ജെയ്സ് കെ.ജോർജിനെതിരായ കുറ്റം. കേസിൽ നേരത്തെ അറസ്റ്റിലായ രണ്ടാംപ്രതി ഫാ.ജോബ് മാത്യു, മൂന്നാംപ്രതി ഫാ.ജോൺസൺ വി.മാത്യു എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

add image

Latest


add image
add image
add image
add image
Top