logo

ഉത്തരാഖണ്ഡിലെ അറവുശാലകളെ ഗോശാലകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ത്രി​വേ​ന്ദ്ര സി​ങ്​ റാ​വ​ത്ത്

Delhi Bureau | Updated on:   Aug  13,  2018  10:11 am

2021ലെ ​ഹ​രി​ദ്വാ​ർ മ​ഹാ​കും​ഭ​മേ​ള​ക്ക്​ മു​മ്പാ​യി സം​സ്​​ഥാ​ന​ത്ത്​ അ​ല​ഞ്ഞു​തി​രി​യു​ന്ന പ​ശു​ക്ക​ൾ​ക്കെ​ല്ലാം വാ​സ​സ്​​ഥ​ലം ഉ​റ​പ്പാ​ക്ക​ലാ​ണ്​ ലക്‌ഷ്യം

ഡ​റാ​ഡൂ​ൺ: സംസ്ഥാനത്തെ അ​റ​വു​ശാ​ല​ക​ൾ ഗോശാലകളാക്കുമെന്ന്
ഉത്തരാഖണ്ഡ്​ മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സി​ങ്​ റാ​വ​ത്ത്. 2021ലെ ​ഹ​രി​ദ്വാ​ർ മ​ഹാ​കും​ഭ​മേ​ള​ക്ക്​ മു​മ്പാ​യി സം​സ്​​ഥാ​ന​ത്ത്​ അ​ല​ഞ്ഞു​തി​രി​യു​ന്ന പ​ശു​ക്ക​ൾ​ക്കെ​ല്ലാം വാ​സ​സ്​​ഥ​ലം ഉ​റ​പ്പാ​ക്ക​ലാ​ണ്​ ലക്‌ഷ്യം. ക​ന്നു​കാ​ലി പ​രി​പാ​ല​നം ക​ർ​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ടുത്തും. 2016ൽ ​കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​ർ അ​റ​വു​ശാ​ല​ക​ൾ​ക്ക്​​ അ​നു​വ​ദി​ച്ച ലൈ​സ​ൻ​സു​ക​ൾ മു​ഴു​വ​ൻ റ​ദ്ദാ​ക്കുമെന്നും ഇനി അറവുശാലകൾ തുടങ്ങാൻ അനുവദിക്കില്ലെന്നും റാവത്ത് വ്യക്തമാക്കി.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ക​ന്നു​കാ​ലി വി​ക​സ​ന ബോ​ർ​ഡ്​ അ​മേ​രി​ക്ക​യി​ലെ ഇ​ൻ​ഗു​റാ​ൻ ടെ​ക്​​നോ​ള​ജി​സു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന കാ​ലി​സ​മ്പ​ത്ത്​ കൂ​ട്ടാ​നു​ള്ള പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ഗോസംരക്ഷകർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് അറവുശാലകൾ ഗോശാലകളാക്കുമെന്ന തീരുമാനവും വരുന്നത്. ക​ന്നു​കു​ട്ടി പ​രി​പാ​ല​ന നി​യ​മ​ത്തിന്റെ പ​രി​ധി​യി​ൽ​പെ​ടു​ത്തി പുതിയ പ്രഖ്യാപനം എത്രയും വേഗം നടപ്പാക്കാനാണ് നീക്കം.

add image

Latest


add image
add image
add image
add image
Top