logo

കൊല്ലത്ത് കെ എസ്.ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

News Desk | Updated on:   Aug  13,  2018  09:06 am

കെ.എസ്.ആര്‍.ടി.സി ഡ്രൈവർ അസീസ്, കണ്ടക്ടർ താമരശ്ശേരി സ്വദേശി സുഭാഷുമാണ് മരിച്ചത്

കൊല്ലം: കൊട്ടിയം ഇത്തിക്കര പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

കെ.എസ്.ആര്‍.ടി.സി ഡ്രൈവർ അസീസ്, കണ്ടക്ടർ താമരശ്ശേരി സ്വദേശി സുഭാഷുമാണ് മരിച്ചത്. ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. ഇയാളുടെ നില ഗുരുതരമാണ്.

മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആര്‍.ടിസി ഡീലക്‌സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

add image

Latest


add image
add image
add image
add image
Top