logo

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ജലന്ധർ ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

News Desk | Updated on:   Aug  13,  2018  08:20 am

ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകളും പുരോഹിതരും നൽകിയ മൊഴികളും ബിഷപ്പിനെതിരായതോടെയാണ് അറസ്റ്

വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ് ഇന്നുണ്ടായേക്കും . വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുന്നതിനായി ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകളും പുരോഹിതരും നൽകിയ മൊഴികളും ബിഷപ്പിനെതിരായതോടെയാണ് അറസ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചത്.

ബിഷപ്പിനെതിരേ ലൈഗിംകപീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന മൊഴികൾ.

.2014ലാണ് 'ഇടയനോടൊപ്പം ഒരു ദിവസം' അഥവാ 'എ ഡേ വിത്ത് ഷെപ്പേഡ്' എന്ന പരിപാടി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരംഭിച്ചത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാര്‍ഥനാ പരിപാടിയായിരുന്നു ഇത്. പകല്‍ മുഴുവന്‍ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകള്‍ പ്രാര്‍ഥനയിൽ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകള്‍ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നതുമായിരുന്നു 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പരിപാടി. പരിപാടിയുടെ ഭാഗമായി പ്രാര്‍ഥനയ്ക്കെന്ന പേരിൽ അര്‍ധരാത്രിയില്‍ പോലും ബിഷപ്പ് കന്യാസ്ത്രീകളെ സ്വന്തം മുറിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ആക്ഷേപം ഉയർന്നതോടെ വിവാദപരിപാടി സഭാ നേതൃത്വം ഇടപെട്ട് നിർത്തിവെക്കുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top