logo

മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടമായവർക്ക് സൗജന്യമായി പുതിയ പാസ്പോർട്ട് നൽകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

News Desk | Updated on:   Aug  12,  2018  09:28 pm

സുഷമാ സ്വരാജ് ഇക്കാര്യം ട്വീറ്റ് ചെയ്യുകയായിരുന്നു.

ന്യൂഡൽഹി: കേരളത്തിൽ മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടമായവർക്ക് പുതിയ പാസ്പോർട്ട് സൗജന്യമായി നൽകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. മഴക്കെടുതിയിൽ ആളുകളുടെ പ്രധാന രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പാസ്പോർട്ട് നൽകാൻ സർക്കാർ തീരുമാനിച്ചുവെന്നും ട്വീറ്റിൽ പറയുന്നു.

ജനജീവിതം സാധാരണഗതിയിലായാൽ പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി അതാത് പാസ്പോര്‍ട്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും സുഷമ ട്വീറ്റിലൂടെ അറിയിച്ചു.




add image

Latest


add image
add image
add image
add image
Top