logo

ബിഹാർ അഭയകേന്ദ്രം ബലാത്​സംഗക്കേസ്; ജയിലിൽ കഴിയുന്ന മുഖ്യപ്രതിയിൽ നിന്നും മന്ത്രിമാരടക്കമുള്ള ഉന്നതരുടെ നമ്പറുകൾ പിടിച്ചെടുത്തു

News Desk | Updated on:   Aug  12,  2018  03:55 pm

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​ പൊലീസ്​ നടത്തിയ സുരക്ഷാ പരിശോധനയിലാണ്​ ഫോൺ നമ്പറുകൾ എഴുതിയ കടലാസ് കണ്ടെത്തിയത്​.

പാറ്റ്‌ന: ബിഹാർ അഭയകേന്ദ്രം ബലാത്​സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യപ്രതിയിൽ നിന്നും മന്ത്രിമാരടക്കമുള്ള ഉന്നതരുടെ നമ്പറുകൾ പിടിച്ചെടുത്തു. മുസഫർപൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കേസിലെ മുഖ്യപ്രതി ബ്രജേഷ്​ താക്കൂറി​ൽ നിന്നുമാണ് ഉന്നതരുടെ ഫോൺ നമ്പറുകൾ എഴുതിയ രണ്ടു പേപ്പറുകൾ കണ്ടെടുത്തത്. മന്ത്രിമാരും ഉന്നതരുമുൾപ്പെടെ നൽപ്പത്​ ആളുകളുടെ പേരും ഫോൺ നമ്പറുകളുമാണ്​ ഈ പേപ്പറുകളിൽ എഴുതിയിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​ പൊലീസ്​ നടത്തിയ സുരക്ഷാ പരിശോധനയിലാണ്​ ഫോൺ നമ്പറുകൾ എഴുതിയ കടലാസ് കണ്ടെത്തിയത്​. ജയിലിലായിരുന്ന ബ്രിജേഷ്​ ആശുപത്രിയിൽ ചികിത്​സയിലായിരുന്നു. പൊലീസ്​ സംഘം പരിശോധനക്കെത്തിയപ്പോൾ ഇയാൾ ആശുപത്രി കിടക്കയിൽ ഇല്ലായിരുന്നു. സന്ദർശക ഗ്യാലറിയിൽ ഇരിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ കടലാസുകൾ കണ്ടെടുത്തത്.​ എന്നാൽ ഇയാളിൽ നിന്ന്​ ഫോൺ കണ്ടെടുക്കാനായിട്ടില്ല. ഇൗ നമ്പറുകൾ എങ്ങനെ ഉപയോഗിക്കുന്നതിനായാണ്​ ഇയാൾ സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിടിച്ചെടുത്ത കടലാസുകൾ പൊലീസ് സംഘം മുദ്രവച്ച കവറിൽ സിബിഐ അന്വേഷണ സംഘത്തിന് കൈമാറി.

ഇയാളുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിലാണ്​ ഏഴുവയസുള്ള പെൺകുട്ടി ഉൾപ്പെടെ മുപ്പതിലേറെ പെൺകുട്ടികൾ രാഷ്ട്രീയക്കാരടക്കമുള്ളവരുടെ ക്രൂര ലൈംഗിക പീഡനത്തതിനിരയായത്. കുട്ടികൾ കടുത്ത മര്ദനത്തിനുമിരയായി. രാത്രി നഗ്​നരായി ഉറങ്ങാൻ നിർബന്ധിച്ചിരുന്നുവെന്ന്​ പെൺകുട്ടികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

കുട്ടികൾക്ക്​ രാത്രി ഭക്ഷണത്തിൽ മയക്ക്​ മരുന്ന്​ നൽകാറുണ്ടായിരുന്നെന്നും വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. ലൈംഗിക ബന്ധത്തിന്​ വിസമ്മതിച്ച ഒരു പ ൺകുട്ടിയെ മർദിച്ച്​ കൊന്ന്​ അഭയകേന്ദ്രത്തിന്റെ മുറ്റത്ത്​ കുഴിച്ചു മൂടുകയും ചെയ്​തിരുന്നു. കഴിഞ്ഞ നാലു വർഷമായി കുട്ടികൾ പീഡനം സഹിക്കുകയായിരുന്നു. ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ നടത്തിയ സർവേയിലൂടെയാണ്​ കുട്ടികൾ നേരിട്ട ക്രൂര പീഡനം പുറത്തു വന്നത്.

add image

Latest


add image
add image
add image
add image
Top