logo

പ്രളയക്കെടുതി വിലയിരുത്താൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ സംസ്ഥാനത്ത്

News Desk | Updated on:   Aug  12,  2018  03:35 pm

വൈ​കീ​ട്ട്​ 4:30ന്​ ​എ​റ​ണാ​കു​ളം ഗസ്റ്റ് ​​ഹൗ​സി​ൽ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലും രാജ്‌നാഥ്‌ സിങ് പങ്കെടുക്കും

കൊ​ച്ചി: പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ കൊ​ച്ചി​യി​ലെ​ത്തി. ഉ​ച്ച​ക്ക്​ 12.50 കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം മുഖ്യമന്ത്രിക്കും​ ​കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​ന​ത്തി​നൊ​പ്പം വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഹെലിക്കോപ്റ്ററിൽ വിലയിരുത്തുകയാണ്.

ഇടുക്കി ഡാം, ചെറുതോണി പരിസരങ്ങൾ, അടിമാലി, മണ്ണിടിച്ചിലുണ്ടായ മറ്റിടങ്ങൾ, ആലുവ, പറവൂർ താലൂക്കുകൾ എന്നിവിടങ്ങളിലെ പ്രളയക്കെടുതി രാജ്‌നാഥ്‌ സിങ് നേരിട്ട് വിലയിരുത്തും. തുടർന്ന് നാലുമണി വരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും.

വൈ​കീ​ട്ട്​ 4:30ന്​ ​എ​റ​ണാ​കു​ളം ഗസ്റ്റ് ​​ഹൗ​സി​ൽ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലും രാജ്‌നാഥ്‌ സിങ് പങ്കെടുക്കും.

add image

Latest


add image
add image
add image
add image
Top